Advertisment

കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ തമിഴ്നാട്ടിൽ നാലാമത്തെ മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു; തൊഴിൽ വകുപ്പ് മന്ത്രി ഡോ. നിലോഫർ ചികിത്സയില്‍

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

ചെന്നൈ: തമിഴ്നാട്ടിൽ നാലാമത്തെ മന്ത്രിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ഡോ. നിലോഫർ കഫീലിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാന തലത്തിൽ നടത്തിയ ചില പരിപാടികളിൽ മന്ത്രി പങ്കെടുത്തിരുന്നു.

Advertisment

publive-image

എട്ട് അണ്ണാഡിഎംകെ എംഎൽഎമാർക്കും നാല് ഡിഎംകെ എംഎൽഎമാർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ഡിഎംകെ എംഎൽഎ കോവിഡ് ബാധിച്ചു മരിച്ചു.

തമിഴ്നാട്ടിൽ വ്യാഴാഴ്ച 4,549 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. 69 പേർ മരിക്കുകയും ചെയ്തു. ഇതോടെ 1,56,369 പേരാണ് കോവിഡ് ചികിൽസയിലുള്ളത്.

covid 19 chennai
Advertisment