Advertisment

മാരക വൈറസ് നിര്‍മ്മിച്ച് ചൈനയുടെ ലാബില്‍ തന്നെ? കോവിഡ് വ്യാപനത്തിന് മുൻപേ വൂഹാൻ ലാബിലെ ഗവേഷകർ രോഗബാധിതരായി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്‌

New Update

ബീജിംഗ്:  വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ആക്റ്റിവിറ്റികളുടെ ഫാക്ട് ഷീറ്റ് പുറത്തു വിട്ടിരിക്കുകയാണ് യു. എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ വുഹാനിലെ ലാബിൽ നിന്ന് പുറത്ത് പോയ വൈറസുകളാണ് കോവിഡ് 19ന് കാരണമായതെന്ന ആരോപണം ഉയർന്നിരുന്നു.

Advertisment

publive-image

കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് ആദ്യം തിരിച്ചറിഞ്ഞതിന് മുമ്പ്, 2019 ൽ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ നിരവധി ഗവേഷകർ രോഗബാധിതരായതെന്നതിന് തെളിവുകൾ ഉണ്ടെന്ന് യു. എസ് അവകാശപ്പെടുന്നുണ്ട്.

ഡബ്ല്യു. ഐ. വിയിലെ സ്റ്റാഫുകൾക്കോ വിദ്യാർത്ഥികൾക്കോ SARS-CoV-2, SARS തുടങ്ങിയ വൈറസുകൾ ബാധിച്ചിട്ടില്ലെന്ന അവിടുത്തെ മുതിർന്ന ഗവേഷകൻ ഷി ജ്ഹെന്ഗ്ലിയുടെ അവകാശവാദത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഫാക്റ്റ് ഷീറ്റിലെ വിവരങ്ങളെന്നാണ് യു. എസ് വ്യക്തമാക്കുന്നത്.

ലാബുകളിലെ ആകസ്മികമായ അണുബാധകൾ ചൈനയിലും മറ്റിടങ്ങളിലും മുമ്പുണ്ടായ നിരവധി വൈറസ് രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്, 2004 ൽ ബീജിംഗിൽ SARS പൊട്ടിപ്പുറപ്പെട്ടതും ഇതിൽ ഉൾപ്പെടുമെന്നാണ് യു. എസ് പറയുന്നത്.

ചൈനയിലെ വുഹാനിലെ ഒരു ലാബിലാണ് കൊറോണ വൈറസ് നിർമ്മിച്ചതെന്ന് ഒരു ചൈനീസ് വൈറോളജിസ്റ്റ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇതിന് തെളിവുണ്ടെന്നും അവർ അവകാശപ്പെട്ടു. സംഭവം ഏറെ ശ്രദ്ധിക്കപ്പെട്ടതിനേത്തുടർന്ന് ചൈനയിൽ നിന്ന് ഒളിച്ചോടിപ്പോയെന്ന് കരുതപ്പെടുന്ന ലി-മെംഗ് യാൻ, വുഹാൻ ലാബിലാണ് മാരകമായ വൈറസ് ഉണ്ടാക്കിയതെന്ന് തെളിയിക്കാൻ തെളിവുണ്ടെന്ന് അവകാശപ്പെട്ടിരുന്നു.

വുഹാൻ ലാബിലെ പ്രവർത്തനത്തെക്കുറിച്ചുള്ള യുഎസ് ഫാക്റ്റ് ഷീറ്റ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സി. സി. പി"പത്രപ്രവർത്തകരെയും അന്വേഷകരെയും ആഗോള ആരോഗ്യ അധികാരികളെയും ഡബ്ല്യു. ഐ. വിയിലെ ഗവേഷകരെ അഭിമുഖം ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ആരോപിക്കുന്നുണ്ട്.

ഈ ഗവേഷകരിൽ 2019ൽ രോഗബാധിതരായവരും ഉൾപ്പെടുന്നായി റിപ്പോർട്ടിൽ പറയുന്നു.

covid 19 covid 19 china
Advertisment