Advertisment

കോവിഡ് ഇന്ത്യന്‍ വകഭേദത്തെ ‘വേരിയന്റ് ഓഫ് കണ്‍സേണ്‍‘വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന

New Update

ഡല്‍ഹി: കോവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യസംഘടന. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് ‘വേരിയന്റ് ഓഫ് കണ്‍സേണ്‍’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.

Advertisment

publive-image

വകഭേദത്തിന്റെ വര്‍ധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകര്‍ക്ക് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ ആഗോളതലത്തില്‍ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617‑നെ തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കേര്‍ഖോവ് പറഞ്ഞു.

ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞ മാസം ഒക്ടോബറിലാണ് ബി1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20-ഓളം രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്.

ബി.1.617‑ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയില്‍ കണ്ടെത്തി. അമേരിക്കയും ബ്രിട്ടനും ബി.1.617 ഇന്ത്യന്‍ വകഭേദത്തെ വേരിയന്റ് ഓഫ് കണ്‍സേണ്‍’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

covid 19 india
Advertisment