Advertisment

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍; ആശുപത്രി വിട്ടവര്‍ 76.28 ശതമാനമായി ഉയര്‍ന്നു; ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് പേര്‍ രോഗമുക്തി നേടി

New Update

ഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനം കടന്നതായി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ഭേദമായി ആശുപത്രി വിട്ടവര്‍ 76.28 ശതമാനമായി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

publive-image

24 മണിക്കൂറിനിടെ 60,177 പേരാണ് രോഗമുക്തി നേടിയത്. അടുത്ത ദിവസങ്ങളിലായി 60000ലധികം പേരാണ് പ്രതിദിനം രോഗമുക്തി നേടുന്നത്. കൂടുതല്‍ പേര്‍ രോഗമുക്തി നേടിയതോടെ രോഗമുക്തരുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്.

നിലവില്‍ 7,42,023 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇത് മൊത്തം കോവിഡ് ബാധിതരുടെ 21.90 ശതമാനമായി താഴ്ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചികിത്സയിലുളളവരുടെ മൂന്നര മടങ്ങ് വരും രോഗമുക്തി നേടിയവരെന്നും സര്‍ക്കാര്‍ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

 

covid 19 india corona virus
Advertisment