Advertisment

സംസ്ഥാനത്ത് 4937 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് 18 മരണം; 5439 പേര്‍ക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 74352 സാമ്പിളുകള്‍

New Update

publive-image

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 4937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 18 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 60761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്.

4478 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 340 പേർ. രോഗം സ്ഥിരീകരിച്ചവരിൽ 29 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 74,352 സാംപിളുകൾ പരിശോധന നടത്തി. 5439 പേർ രോഗമുക്തരായി.

Advertisment