Advertisment

കേരളം ഗുരുതരമായ അവസ്ഥയിലേക്ക് ; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. നിലവിലെ ഗുരുതര സ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തണം. ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യം കര്‍ശനമായി നിയന്ത്രിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

Advertisment

publive-image

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. മരണ നിരക്ക് താരതമ്യേന കുറവാണെങ്കിലും, രോഗവ്യാപനം വളരെ കൂടുതലാണ്. ഇത് ഗൗരവമായി കാണാതിരുന്നുകൂടാ. ലോക്ഡൗണ്‍ വേണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നു എന്നുറപ്പാക്കേണ്ടതാണ്.

ചെറിയ മുറികളില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന സാഹചര്യം ഒഴിവാക്കണം. ആളുകള്‍ കൂട്ടം കൂടിയുള്ള സമരമുറകള്‍ അടിയന്തരമായി അവസാനിപ്പിക്കണം. ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണം.

റിവേഴ്‌സ് ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കി, പ്രായമായവരും കുട്ടികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ഐഎംഎ ദേശീയ തലത്തില്‍ നടത്തിയ പഠനത്തില്‍ കേരളം വളരെ ഗുരുതരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയതായും ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു.

covid 19 kerala
Advertisment