Advertisment

വായൂ സഞ്ചാരമില്ലാത്ത അടച്ചിട്ട സ്ഥലത്ത് ആറ് അടിയേക്കാള്‍ അകലമുണ്ടെങ്കിലും കോവിഡ് വ്യാപനം ഉണ്ടായതായി തെളിവ്‌; മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് വഴി കോവിഡ് 19 പകരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്‌

New Update

മണിക്കൂറുകളോളം വായുവില്‍ തങ്ങിനില്‍ക്കുന്ന വൈറസ് വഴി കോവിഡ് 19 പകരാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കന്‍ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി).

Advertisment

publive-image

വൈറസ് പടരുന്നത് സംബന്ധിച്ച് സമാനമായ ഒരു മുന്നറിയിപ്പ് നല്‍കുകയും പിന്നീടത് പിന്‍വലിക്കുകയും ചെയ്ത് ഒരാഴ്ചയ്ക്കകമാണ് വീണ്ടും സിഡിസി നിര്‍ദേശം പുറത്തുവന്നിരിക്കുന്നത്. വായൂ സഞ്ചാരമില്ലാത്ത അടച്ചിട്ട സ്ഥലത്ത് ആറ് അടിയേക്കാള്‍ അകലമുണ്ടെങ്കിലും കോവിഡ് വ്യാപനം ഉണ്ടായതായി തെളിവുണ്ടെന്ന് സിഡിസി പറഞ്ഞു.

അതേസമയം അടുത്ത് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന വൈറസ് വ്യാപനമാണ് കൂടുതല്‍ വ്യാപകമെന്നും അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ദീര്‍ഘനേരം അടുത്തിടപഴകുന്നവര്‍ക്ക് വായൂവിലൂടെ വൈറസ് ബാധ പകരാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സെക്കന്‍ഡുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ വൈറസ് വായുവില്‍ നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും രണ്ട് മീറ്റര്‍ വരെ സഞ്ചരിക്കാനും വായൂസഞ്ചാരമില്ലാത്ത ഇടങ്ങളില്‍ ക്രമേണ വര്‍ദ്ധിക്കാനും കാരണമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

2020 ജൂലൈയില്‍ ലോകാരോഗ്യ സംഘടന വായുവിലൂടെ കോവിഡ് പകരാമെന്ന് അംഗീകരിച്ചിരുന്നു. വായില്‍ നിന്നോ മൂക്കില്‍ നിന്നോ തെറിക്കുന്ന ശ്വസന കണികകള്‍ വഴിയാണ് കോവിഡ് പകരുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

ആറടി ദൂരത്തിനുള്ളില്‍ അടുത്ത് ഇടപെടുന്നവര്‍ക്കോ, വൈറസ് അടങ്ങിയ കണികകള്‍ വീണ പ്രതലങ്ങളില്‍ തൊടുമ്പോഴോ രോഗം പകരുമെന്നാണ് അതുവരെ വിശ്വസിച്ചിരുന്നത്. എന്നാല്‍ വൈറസ് അടങ്ങിയ കണികകള്‍ വായുവില്‍ തങ്ങി നിന്ന് മറ്റൊരാള്‍ ഈ വായു ശ്വസിക്കുമ്പോള്‍ കോവിഡ് പകരാമെന്ന് പിന്നീടുള്ള ഗവേഷണങ്ങള്‍ തെളിയിച്ചു.

covid 19
Advertisment