Advertisment

പാലാ മരിയ സദനില്‍ കോവിഡ് പിടിപെട്ട ഒരു രോഗി കൂടി മരിച്ചു; 416 അന്തേവാസികളില്‍ 380 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു; അന്തേവാസികള്‍ക്കായി ഓടി നടന്ന മരിയ സദന്‍ ഡയറക്ടര്‍ക്കും രോഗലക്ഷണങ്ങള്‍ ; പാലാ മരിയ സദന്‍ ഇന്നു തന്നെ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കും? ജോസ് കെ മാണി എംപി, മാണി സി കാപ്പന്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ഇന്ന്

New Update

പാലാ : പാലാ മരിയ സദനില്‍ കോവിഡ് പിടിപെട്ട ഒരു രോഗി കൂടി മരിച്ചു. മേലുകാവ് സ്വദേശിയും 52-കാരനുമായ ഗിരീഷ് ആണ് ഇന്ന് രാവിലെ  മരിച്ചത്. 416 അന്തേവാസികളില്‍ 380 പേര്‍ക്കും രോഗം സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്‌ .അന്തേവാസികള്‍ക്കായി ഓടി നടന്ന മരിയ സദന്‍ ഡയറക്ടര്‍ സന്തോഷ് ജോസഫിനും മൂക്കടപ്പും, ശാരീരിക അസ്വസ്ഥതകളും തുടങ്ങിയിട്ടുണ്ട്‌ .

publive-image

രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പാലാ മരിയ സദന്‍ ഇന്നു തന്നെ കോവിഡ് ചികിത്സാ കേന്ദ്രമാക്കിയേക്കുമെന്നാണ് സൂചന. ജോസ് കെ. മാണി എം. പി., മാണി. സി. കാപ്പൻ എം. എൽ. എ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ- പോലീസ് റവന്യൂ - ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്ന് രാവിലെ 10ന് ചേരും.

പാലാ ജനറൽ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘം മരിയ സദനിൽ എത്തിയിട്ടുണ്ട്‌

covid 19 pala
Advertisment