Advertisment

കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം പരീക്ഷയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് ; ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരേയും 40 വിദ്യാര്‍ഥികളേയും നിരീക്ഷണത്തിലാക്കി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കഞ്ചിക്കോട് ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കീം എന്‍ട്രന്‍സ് പരീക്ഷയ്ക്കായി ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisment

publive-image

ഇതോടെ ഇവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മറ്റ് അധ്യാപകരേയും 40 വിദ്യാര്‍ഥികളേയും നിരീക്ഷണത്തിലാക്കി. ഈ അധ്യാപികയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തമിഴ്‌നാട്ടിലുള്ള മകളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇവര്‍ അവിടേക്ക് പോയിരുന്നു. ഈ സമയമാവാം കോവിഡ് ബാധയേറ്റത് എന്നാണ് നിഗമനം. കഞ്ചിക്കോട് രണ്ട് ക്ലാസ് മുറികളുടെ ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നത്.

നിരീക്ഷണത്തിലിരിക്കുന്ന വിദ്യാര്‍ഥികളുടേയേും അധ്യാപകരുടേയും സാംപിള്‍ ആവശ്യമെങ്കില്‍ പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

covid 19 covid 19 palakkad
Advertisment