കോവിഡ് രോഗികളില്‍ കാണപ്പെടുന്ന ചൊറിഞ്ഞു പൊട്ടല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാമെന്ന് കണ്ടെത്തല്‍ 

ഹെല്‍ത്ത് ഡസ്ക്
Tuesday, August 11, 2020

കോവിഡ് രോഗികളില്‍ കാണപ്പെടുന്ന ചൊറിഞ്ഞു പൊട്ടല്‍ മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാമെന്ന് കണ്ടെത്തല്‍. ജാമ ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കൊറോണ മൂലം ഉണ്ടായേക്കാവുന്ന പുതിയ ചില ലക്ഷണങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നത്.

ഈ ചൊറിഞ്ഞു തടിക്കല്‍ ഒരുപക്ഷേ underlying blood clots ന്റെ ലക്ഷണമായേക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. Acral fixed livedo racemosa അഥവാ ചര്‍മം പൊളിയുക, നിറവ്യത്യാസം ഉണ്ടാകുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ ആണ് ഇതുമൂലം ഉണ്ടാകുന്നത് .

ഇവ മൂലം ഉള്ളില്‍ ഉണ്ടാകുന്ന ബ്ലഡ്‌ ക്ലോട്ടുകള്‍ pulmonary embolisms, ശ്വാസകോശത്തിലെ artery blockage എന്നിവയ്ക്ക് കാരണമാകും.

എന്തായാലും കൊറോണ ചികിത്സയില്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങള്‍ abnormal underlying blood clots മൂലം ആകാം എന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണം എന്നാണ് ഈ പഠനം പുറത്തുവന്ന ശേഷം ഗവേഷകര്‍ പറയുന്നത്. ഇവ മൂലം സ്ട്രോക്ക്, ഹൃദയാഘാതം, pulmonary embolisms എന്നിവ സംഭവിക്കാം.

കൊടും തണുപ്പുകൊണ്ടു മരവിച്ച അവസ്ഥ പോലെ കാല്‍വിരലുകള്‍ കാണപ്പെടുന്ന ‘COVID toes’ നേരത്തെ തന്നെ പലയിടങ്ങളിലും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നു. കേവിഡിനെ ശ്വാസകോശവുമായി മാത്രം ബന്ധപ്പെട്ട രോഗം എന്ന നിലയ്ക്കായിരുന്നു ആദ്യം ഗവേഷകര്‍ കണ്ടിരുന്നത്‌. പിന്നീടാണ് ഈ വൈറസ് മൂലം ശരീരത്തിന്റെ ഏത് അവയവത്തിനും ദോഷം സംഭവിക്കാം എന്ന് കണ്ടെത്തിയത്.

×