Advertisment

കോവിഡ് പോസിറ്റീവായ 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 73.5 ശതമാനം കുട്ടികള്‍ക്കും ലക്ഷണങ്ങളില്ല;  പ്രായം കൂടുന്തോറുമാണ് കോവിഡ് ലക്ഷണങ്ങള്‍ ആളുകളില്‍ വ്യക്തമായി തെളിഞ്ഞതെന്ന് പഠനം

New Update

ഡല്‍ഹി : രാജ്യത്ത് കോവിഡ് പോസിറ്റീവായവരില്‍ 40 ശതമാനത്തോളം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നുവെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ പഠന റിപ്പോര്‍ട്ട്‌.

Advertisment

publive-image

കോവിഡ് പോസിറ്റീവായ 12 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 73.5 ശതമാനം കുട്ടികള്‍ക്കും ലക്ഷണങ്ങളില്ലായിരുന്നു. മാത്രമല്ല, പ്രായം കൂടുന്തോറുമാണ് കോവിഡ് ലക്ഷണങ്ങള്‍ ആളുകളില്‍ വ്യക്തമായി തെളിഞ്ഞതും. 80നും 90നും ഇടയില്‍ പ്രായമുള്ള കോവിഡ് ബാധിതരായവരില്‍ 38.4 ശതമാനം പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങളില്ലാതിരുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു.

കോറോണ വൈറസ് മാനേജമെന്‍റിനെ കുറിച്ചും നിലവിലെ സാഹചര്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്ന, രാജ്യമെങ്ങുമുള്ള ഡോക്ടര്‍മാരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ നാഷണല്‍ ഗ്രാന്‍ഡ് റൌണ്ട്സിലാണ് എയിംസ് ഈ ഡാറ്റ ചര്‍ച്ചക്ക് വെച്ചിട്ടുള്ളത്.

 

covid 19 study report
Advertisment