Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5994 പേര്‍ക്ക്‌

New Update

 

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് 5994 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 296901 ആയി.

തമിഴ്‌നാട്ടില്‍ മരണനിരക്കും ഉയരുകയാണ്. പുതിയതായി 119 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4927 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 6020 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 238638 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53336 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം പുതിയതായി 993 കൊവിഡ് പോസിറ്റീവ് കേസുകളും 12 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 109117 ആയും മരണസംഖ്യ 2299 ആയും വര്‍ധിച്ചു.

Advertisment