Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; പുതിയതായി രോഗം സ്ഥിരീകരിച്ചത് 4965 പേര്‍ക്ക്; കൊവിഡ് ബാധിതരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ 4965 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 180643 ആയി.

ചൊവ്വാഴ്ച 75 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 2626 ആയി ഉയര്‍ന്നു. 4894 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് മുക്തരായി. ഇതുവരെ 126670 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 51347 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1142 കൊവിഡ് പോസിറ്റീവ് കേസുകളും 19 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 88377 ആയും മരണസംഖ്യ 1472 ആയും ഉയര്‍ന്നു.

Advertisment