Advertisment

അതിവേഗ വൈറസ് ബാധ? കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു

New Update

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ വൈറസ് ബാധയാണോ എന്ന് അറിയാനുള്ള പരിശോധനയിലാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു.

Advertisment

publive-image

രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

നാലാഴ്ചയ്ക്കിടെ ബ്രിട്ടണില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്‍കിയിരുന്നു. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാമ്പിളുകള്‍ ലാബുകള്‍ക്ക് കൈമാറാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ എത്തുന്ന കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്നലെ അടിയന്തര യോഗം വിളിച്ചിരുന്നു.

സമീപകാലത്ത് യുകെയില്‍ നിന്നെത്തിയ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഇമിഗ്രേഷന്‍ ബ്യൂറോ, വിമാനത്താവള അതോറിട്ടി എന്നിവയുമായി ഏകോപനം നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.

covid 19 uk
Advertisment