Advertisment

ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ല; കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ല; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബംഗളൂരു: ഇന്ത്യയില്‍ കൊവിഡ് 19 വ്യാപനം രൂക്ഷമായി തുടരുകയാണ്. നിരവധി പേര്‍ക്കാണ് ഓരോ ദിവസവും രോഗം പിടിപെടുന്നത്. വൈറസ് വായുവില്‍ കൂടി പകരുമെന്ന് നേരത്തെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സുപ്രധാന വിവരവുമായി രംഗത്തെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

Advertisment

publive-image

കുറച്ച് ദിവസത്തേക്ക് മാത്രമായി പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ കോവിഡ് വ്യാപനം തടയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ കോവിഡ് വ്യാപനം തടയാനായി ഇപ്പോള്‍ പ്രഖ്യാപിക്കുന്ന ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും, അത് സമൂഹ വ്യാപനം വൈകിപ്പിക്കുകയേ ഉള്ളുവെന്നുമാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇങ്ങനെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് കൊറോണ വൈറസ് ശൃംഖല വേര്‍പെടുത്താന്‍ സഹായിക്കില്ല. രോഗ വ്യാപനം വൈകിപ്പിക്കുക മാത്രമേ ഇതിലൂടെ സാധിക്കുന്നുള്ളു. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ കുറിച്ച് പഠനം നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി എത്തുന്നത്.

covid 19 corona virus
Advertisment