Advertisment

സൗദിയിലിന്ന് 5 മരണം, കോവിഡ് ബാധിതരുടെ എണ്ണം 2385 ആയി ഉയര്‍ന്നു. രോഗമുക്തരായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌.

author-image
admin
New Update

റിയാദ് : സൗദിയിൽ കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടെ (05.04.2020)  അഞ്ചു കോവിഡ്  മരണം റിപ്പോര്‍ട്ട്‌ ചെയ്തു  ഇതോടെ മരണപെട്ടവരുടെ എണ്ണം 34 ആയി. പുതായിയിന്ന് 15 പേർക്ക് കോവിഡ് രോഗബാധ ഉണ്ടായതായും ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2385 ആയി ഉയർന്നു. ഇന്നു രോഗമുക്തി നേടിയവരുടെ എണ്ണം 68 ആണ് ഇതോടെ മൊത്തം രോഗവിമുക്തരായവരുടെ എണ്ണം 488 ആയി ഉയർന്നിട്ടുണ്ട്. ആക്റ്റീവ് കേസുകള്‍ 1897 ആണ്. 21 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണ്.

Advertisment

publive-image

സൗദിയിലെ വിവിധ ഭാഗങ്ങളിൽ കോവിഡ് വൈറസ്‌ ബാധിച്ചവരുടെ കണക്ക് ഇപ്രകാരമാണ് റിയാദ്: 714, മക്ക: 466,,ജിദ്ദ: 345, മദീന: 239, ദമ്മാം: 143, ഖത്തീഫ്: 137, ഹോഫുഫ്: 44, ഖോബാർ: 39, തായ്ഫ്: 37, ധഹ്‌റാൻ: 36, തബുക്: 32, ഖാമിസ് മുസൈത്ത്: 18, നജ്‌റാൻ: 17, അബഹ: 16, ബിഷ: 15, ബുറൈദ: 15, അൽ ബഹ: 14, ഖാഫ്ജി: 14, ജിസാന്‍: 10, റാസ് തനുറ: 5, അർ റാസ്: 4, മുഹയിൽ അസിർ: 3, അൽ മബ്രാസ്: 2, അറാര്‍: 2, അൽ ഹദ്രിയ: 2, ജൂബയിൽ: 2, സൈഹാത്ത്: 2, അഹാദ് റാഫിദ: 1, അൽ ബദയ്യ: 1, അൽ ദാവദ്മി: 1, അൽ വാജ: 1, ദിബ: 1, ഹഫർ അൽ ബാറ്റിൻ: 1, നരിയ: 1, അൽ ഖാൻഫിദ: 1, സമിത: 1, യാൻബു: 1, അൽ മജ്മ: 1

അതിനിടെ ലോകത്താകമാനം കോവിഡ് മരണം 65,000 പിന്നിട്ടു .രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു, രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്‌ കാണിക്കുന്നത് ഏറെ ആശ്വാസകര മാണ്, ഇതുവരെ വേള്‍ഡോമീറ്റര്‍ കണക്കനുസരിച്ച് രണ്ടരലക്ഷം പേര്‍ വൈറസ്‌ ബാധയില്‍ നിന്ന് മുക്തി നേടിയിട്ടുണ്ടെന്ന്‍ 45,000 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. ആക്റ്റീവ് കേസുകള്‍ ഒമ്പത് ലക്ഷത്തിനു മുകളിലാണ്..

Advertisment