Advertisment

ഡെൽറ്റയുടെ പുതിയ ഉപ വിഭാഗം 'എവൈ.4.2 ' യുകെയില്‍ പടരുന്നു; പുതിയ വേരിയന്റ് ഡെൽറ്റ സ്‌ട്രെയിനേക്കാൾ കൂടുതൽ കൈമാറ്റം ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ; യുകെയിൽ വ്യാപിക്കുന്ന ഡെൽറ്റ ഉപ വേരിയന്റ് AY.4.2നെക്കുറിച്ച്..

New Update

ന്യൂഡൽഹി: യുകെയിലും യുഎസ്എയിലും ഡെൽറ്റ വേരിയന്റിന്റെ സബ്ലൈനേജ് കണ്ടെത്തിയതിന് ശേഷം ഇന്ത്യയുടെ കോവിഡ് ജനിതക നിരീക്ഷണ പദ്ധതി അതീവ ജാഗ്രതയിലാണ്. പുതിയ വേരിയന്റ് ഡെൽറ്റ സ്‌ട്രെയിനേക്കാൾ കൂടുതൽ കൈമാറ്റം ചെയ്യപ്പെടുമെന്ന് ശാസ്ത്രജ്ഞർ സൂചിപ്പിച്ചു. AY എന്ന 4.2 പുതിയ വേരിയന്റ് ഇപ്പോൾ യുകെയിൽ 'അന്വേഷണത്തിന് കീഴിലുള്ള വേരിയന്റ്' ആയി പ്രഖ്യാപിച്ചു.

Advertisment

publive-image

ഡെൽറ്റയുടെ പുതിയ ഉപ വിഭാഗത്തിന് എവൈ.4.2 (AY.4.2) എന്നാണ് വൈദ്യ ലോകം പേരിട്ടിരിക്കുന്നത്. ഇതിനെപ്പറ്റി വളരെ കുറച്ച് വിവരങ്ങൾ മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഇതുവരെ, INSACOG പ്രോജക്ടിന് കീഴിൽ മുഴുവൻ ജീനോം സീക്വൻസിംഗിന് വിധേയരായ സാര്‍സ് കോവ്‌ 2 ബാധിച്ച രോഗികളിൽ നിന്നുള്ള 68,000 -ൽ അധികം സാമ്പിളുകളിൽ ഈ വേരിയന്റ് ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല.

“എന്നിരുന്നാലും, നിരീക്ഷണം ഉയർത്തുകയും വരും ദിവസങ്ങളിൽ അന്താരാഷ്ട്ര യാത്രക്കാർക്കിടയിൽ നിന്ന് കൂടുതൽ സാമ്പിളുകൾ പരിശോധിക്കുകയും ചെയ്യും - അതിനാൽ AY 4. 2 മൂലമുണ്ടായേക്കാവുന്ന രോഗബാധിതരെ പെട്ടെന്ന് തിരിച്ചറിയാനും കഴിയും

കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വൈറസ് എന്ന കൊറോണ വൈറസിന്റെ വകഭേദമായ ബി .1.617.2 അല്ലെങ്കിൽ ഡെൽറ്റയുടെ അതേ കുടുംബത്തിൽപ്പെട്ട വൈറസ് വകഭേദമാണ്, ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന എവൈ.4.2 വൈറസ്. അന്ന് കണ്ടെത്തിയ വൈറസ് വകഭേദങ്ങൾ രാജ്യത്തെ രണ്ടാം തരംഗ കേസുകൾ വർദ്ധിക്കാൻ കാരണമായി. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന വൈറസ് ആകട്ടെ, കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ ഉപ വിഭാഗമാണ്.

അതിനാൽത്തന്നെ ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന വൈറസുകളുടെ മറ്റൊരു സ്വഭാവമായിരിക്കും എവൈ.4.2 കൊറോണാ വൈറസ് പ്രകടിപ്പിക്കുക. ഡെൽറ്റ വകഭേദത്തിന്റെ ആദ്യത്തെ ഉപ വേരിയന്റ് അല്ല എവൈ.4.2. ഡെൽറ്റ വേരിയന്റിന് ഇപ്പോഴത്തെ കണക്കനുസരിച്ച് 55 വകഭേദങ്ങളുണ്ട്. അതിൽ അവസാനമായി ചർച്ചയായിരിക്കുന്ന വകഭേദമാണ് എവൈ.4.2.

ഈ വർഷം ജൂലൈയിലാണ് യുകെയിൽ ഇത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. എന്നാൽ ഈ അടുത്ത ദിവസങ്ങളിലാണ് എവൈ.4.2 വകഭേദവുമായി ബന്ധപ്പെട്ട കേസുകൾ വർദ്ധിക്കുന്നത്.

യുകെ ആരോഗ്യ അധികൃതർ ഒക്ടോബർ 15 ന് പുറത്തുവിട്ട ഒരു റിപ്പോർട്ടിൽ "എവൈ.4.2 ഇംഗ്ലണ്ടിൽ വ്യാപിക്കുന്നതായി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്" ലഭ്യമായ വിവരങ്ങൾ അനുസരിച്ച് "റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചതോടെ ശരാശരിയിൽ ഏകദേശം 6 ശതമാനവും റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ വകഭേദമാണ്" എന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2021 സെപ്റ്റംബർ 27-ാം തീയതി മുതൽ ആരംഭിക്കുന്ന ആഴ്ചയിലെ കണക്കാണിതിൽ പറയുന്നത്.

എവൈ.4.2 യുകെയിലാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വകഭേദത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന 96 ശതമാനം സാമ്പിളുകളും യുകെയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ വകഭേദം മറ്റു രാജ്യങ്ങളായ അമേരിക്ക, റഷ്യ, ഇസ്രയേൽ എന്നിവിടങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.

റഷ്യയിലെ ശാസ്ത്രജ്ഞന്മാർ പറയുന്നത്, രാജ്യത്ത് എവൈ.4.2 വിന്റെ ഒറ്റപ്പെട്ട കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ്. അതേ സമയം, ഇസ്രയേലിലെ അധികൃതർ നൽകുന്ന വിവരം, അവിടെ 11 വയസ്സുകാരനായ കുട്ടിയിൽ ഈ വൈറസ് വകഭേദം കണ്ടെത്തിയെന്നാണ്. കുട്ടി വിദേശത്ത് നിന്നും എത്തിയതിന് ശേഷമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ലണ്ടനിലെ യുസിഎൽ ജെനറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫ്രാങ്കോയിസ് ബലൂക്സ്, തന്റെ ഒരു ട്വീറ്റ് പരമ്പരയിൽ ചൂണ്ടിക്കാട്ടുന്നത്, എവൈ.4.2 ന്റെ വ്യാപനം മിക്കവാറും യുകെയിൽ മാത്രമായി പരിമിതമായി കാണപ്പെടുന്നു, എന്നും, എങ്കിലും "മറ്റെവിടെയെങ്കിലും അസാധാരണമായും അപൂർവ്വമായും ഇവയെ കണ്ടെത്തുന്നത് തുടരുകയാണ്" എന്നുമാണ്.

ഇന്ത്യൻ SARS-CoV-2 ജെനോമിക്സ് കൺസോർഷ്യത്തിൽ നിന്നുള്ള വിവരങ്ങൾ ഉദ്ധരിച്ച്, സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് & ഇന്റഗ്രേറ്റീവ് ബയോളജി എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞനായ വിനോദ് സ്കറിയ, ഒരു ട്വീറ്റിൽ പറയുന്നത്, “ ഇന്ത്യയിലെ 68,000 ത്തിലധികം ജീനോമുകളിൽ നിന്ന് ഞങ്ങൾ ഇതുവരെ എവൈ.4.2 കണ്ടെത്തിയിട്ടില്ല" എന്നാണ്.

യുകെയിൽ കണ്ടെത്തിയ എവൈ.4.2 വിലെ ലോകാരോഗ്യ സംഘടന ഇത് വരെ ഔദ്യോഗികമായി പട്ടികപ്പെടുത്തിയിട്ടില്ല എന്ന കാര്യം ഈ ഘട്ടത്തിൽ ഓർമ്മിക്കേണ്ടതുണ്ട്.

വേരിയന്റ്സ് ഓഫ് കൺസേൺ (ആശങ്കപ്പെടേണ്ട വകഭേദങ്ങളുടെ) - വിഒസി വിഭാഗത്തിൽ ഇത് വരെ നാല് വകഭേദങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത് . വിഒസി ഗണത്തിൽപ്പെടുന്ന വൈറസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, വേഗത്തിൽ പടരുന്നതെന്നും, അല്ലെങ്കിൽ കൂടുതൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നതെന്നുമാണ്.

“നിലവിലുള്ള പരിശോധനകൾ, പ്രതിരോധ മരുന്നുകൾ, ചികിത്സകൾ” എന്നിവയുടെ ഫലങ്ങൾ കുറയ്ക്കുന്ന വൈറസ് എന്നാണ് ഇതുകൊണ്ട് ലോകാരോഗ്യ സംഘടന സൂചിപ്പിക്കുന്നത്.

ഡെൽറ്റയുടെ ഒരു പുതിയ ഉപവിഭാഗം രാജ്യത്ത് പടരുന്നതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ യുഎസ്എ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് യുകെയിലാണ്.

covid 19
Advertisment