Advertisment

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

New Update

കൊച്ചി: ഈസ്റ്റർ ദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ച് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കേരളത്തിന്‍റേത് സമാനതകളില്ലാത്ത പ്രതിരോധം. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഒന്നാമതാണ്.

Advertisment

publive-image

മുഖ്യമന്ത്രിയെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നു. നമ്മൾ രോഗത്തെ അതിജീവിക്കുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈസ്റ്റർ. കൊവിഡിനെ അതിജീവിച്ചു പുനർജീവനം സാധ്യമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന സിറോ മലബാർ സഭ ഉയിര്‍പ്പ് ഞായര്‍ വിശുദ്ധ കുര്‍ബാനയിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മ്മികനായി. അതേ സമയം കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റര്‍ ദിനസന്ദേശത്തിൽ പറഞ്ഞു.

covid alancheri statement
Advertisment