Advertisment

ഈമാസം വിരമിക്കാനിരുന്ന ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു

New Update

കടയ്ക്കാവൂർ: ഈമാസം വിരമിക്കാനിരുന്ന ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റ് കടയ്ക്കാവൂർ തെക്കുംഭാഗം പുത്തൻകട വീട്ടിൽ എസ്. ലൈലയാണ് (56) മരിച്ചത്.

Advertisment

publive-image

10ന് ചിറയിൻകീഴ് ആശുപത്രിയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 11ന് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 13ന് വൈകിട്ട് അഞ്ചിന് മരിച്ചു. സംസ്‌കാരം ഇന്നലെ രാവിലെ 10ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം വീട്ടുവളപ്പിൽ നടന്നു.

ഭർത്താവ്‌: മോഹനൻ. മക്കൾ: ജിത്തു, ജിനു. ഒരാഴ്ചക്കിടെ കൊവിഡ് ബാധിച്ച് ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ എക്സ്റേ അസിസ്റ്റന്റ് ആയിരുന്ന ശാർക്കര പുതുക്കരി വിശാഖം വീട്ടിൽ അമ്പിളി (47) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

covid death
Advertisment