Advertisment

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

New Update

കാസര്‍കോട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് ഏഴ്മാസം പ്രായമുള്ള കുഞ്ഞാണ് കോവിഡ് ബാധിച്ച് മരിച്ചത്. അച്ഛനും അമ്മക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് വെന്‍റിലേറ്ററിലായിരുന്നു കുഞ്ഞ്.

Advertisment

publive-image

ബളാൽ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.

മറ്റൊരാൾ കൂടി കോവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചു.  പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മോഹനൻ (71) ആണ് മരിച്ചത്. തുടയെല്ല് പൊട്ടിയതിനെ തുടർന്ന് ഈ മാസം 10 നാണ് ഇദ്ദേഹത്തെ പരിയാരത്ത് പ്രവേശിപ്പിച്ചത്.

കാസർകോട് ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ‌കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് ഹൃദയ, വൃക്ക സംബന്ധമായ അസുഖങ്ങളും ഉണ്ട്. കാസർകോട് ഇന്ന് രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

covid death
Advertisment