Advertisment

സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം ബാധിച്ചത്‌ സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ

New Update

ഇടുക്കി: കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ റ്റി.വി.അജിതൻ രോഗബാധിതനായത് സമ്പർക്കത്തിലൂടെ. ചെറുതോണി ടൗണിൽ ടെയ്ലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് അജിതനും രോഗബാധ ഉണ്ടായത്.

Advertisment

publive-image

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള അജിതനെ യാത്രകൾ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവിൽ ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്.

publive-image

ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

covid death covid 19 idukki
Advertisment