Advertisment

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്...രോഗബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു

New Update

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപതിനായിരത്തിലേക്ക്. 69,418 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷം കടന്നു.

Advertisment

publive-image

1,272,737 പേർക്കാണ് ലോകത്ത് കൊവിഡ് രോ​ഗം സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണെ കൊവിഡ് ലക്ഷണങ്ങൾ നിലനിൽക്കുന്നതിനാൽ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമേരിക്കയിലും സ്പെയിനിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്നത്.

ഇറ്റലി 15,887 ഉം, സ്പെയിന്‍ 12,641 ഉം, അമേരിക്ക 9,610 ഉം, ഫ്രാന്‍സ് 7560 ഉം, ബ്രിട്ടന്‍ 8,078 ഉം, ജർമ്മനി 1,584 ഉം, ഇറാന്‍ 3,603 ഉം, ചൈന 3,329 ഉം, നെതര്‍ലാന്‍ഡ് 1,766 ഉം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗണ്‍ ഏപ്രിൽ 25 വരെ നീട്ടി.

covid death rate
Advertisment