Advertisment

ടെക്‌സസില്‍ കോവിഡ് 19 മരണം 6000 കവിഞ്ഞു; രോഗം സ്ഥിരീകരിച്ചവര്‍ 400,000

New Update

ഓസ്റ്റിന്‍ : ഇന്നലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡാഷ് ബോര്‍ഡില്‍ പോസ്റ്റു ചെയ്ത കണക്കുകളനുസരിച്ചു ടെക്‌സസില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 6190 ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 403307 ആയി. ടെക്‌സസില്‍ ജൂലൈ 29 ന് മാത്രം മരിച്ചവരുടെ എണ്ണം 313. കൊറോണ വൈറസ് വ്യാപകമായതിനുശേഷം ഇത്രയും മരണം ഒരു ദിവസം സംഭവിക്കുന്നതാദ്യമാണ്. ഇതിനു മുന്‍പ് (തിങ്കളാഴ്ച) 197 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മരണ സര്‍ട്ടിഫിക്കറ്റിനനുസരിച്ചുള്ള കണക്കാണിത്.

Advertisment

publive-image

ജൂലൈ 17ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 307572 ആയിരുന്നത് 12 ദിവസത്തിനുള്ളില്‍ 400000 ത്തിലധികമായതു ആശങ്കയുയര്‍ത്തുന്നു.ഹൂസ്റ്റണില്‍ ജൂലായ് 16നു ശേഷം ആയിരത്തിനു മുകളില്‍ രോഗം സ്ഥിരീകരിച്ചത് ജൂലൈ 29 ബുധനാഴ്ചയാണ് (1045). ടെക്‌സസ് സംസ്ഥാനത്ത് പൊതുവെ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരിക്കുന്നവരുടേയും എണ്ണം കുറഞ്ഞു വരുന്നതിനിടയിലാണ് പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിഞ്ഞത്.

ഡാലസ് കൗണ്ടിയില്‍ താരതമ്യേന കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞുവരികയാണ്. ജൂലായ് 29 ന് 610 പോസിറ്റീവ് കേസ്സുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ടെക്‌സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ഹാരിസ് കൗണ്ടിയിലാണ് (67660), തൊട്ടുപുറകില്‍ ഡാലസ് കൗണ്ടി (48028).

covid death
Advertisment