തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശി ജയ്മോന് (64).ജയ്മോന് ഒരാഴ്ചയായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ജയ്മോന് രോഗം ബാധിച്ചത്. നേരത്തെ ഇദ്ദേഹത്തിന് ശ്വാസ തടസമടക്കമുള്ള അസുഖങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു.
പത്തനംതിട്ട വാഴമുട്ടം സ്വദേശി കരുണാകരന് (67).കരുണാകരന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹം കരള്‍ രോഗ ബാധിതനായിരുന്നു. ഇടുക്കി കാമാക്ഷി സ്വദേശി ദാമോദരന്‍ (80) എന്നിവരാണ് മരിച്ചത്.