Advertisment

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല... 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതരരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി....നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി....സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ച് ആരോ​ഗ്യവകുപ്പ്

New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങളോടെ ഇളവനുവദിച്ചിരിക്കുകയാണ്. ഇതിനായി ആരോഗ്യവകുപ്പ് പ്രത്യേക മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പൊതുപരിപാടികള്‍ നടത്തുന്നതിനു മുന്‍പ് ആരോഗ്യ വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം തേടണം.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്‌ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല. 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതരരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisment