Advertisment

സംസ്ഥാനത്ത് കൊവിഡ് സ്ഥിതി ഗുരുതരം; കൊവിഡ് വ്യാപനം മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി ഗുരുതരമാണെന്നും കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കാന്‍ നടപടി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സമ്പര്‍ക്കവിലക്ക്, റിവേഴ്‌സ് ക്വാറന്റൈന്‍ തുടങ്ങിയവ മികച്ച രീതിയില്‍ നാം ചെയ്തു. ഇതു തുടരണമെന്നും നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കണമെന്നും എല്ലാവരും ആരോഗ്യസന്ദേശപ്രചാരകരായി മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment