Advertisment

കോവിഡ്: സൗദിയില്‍ ഇന്ന് 32 മരണം പുതിയ രോഗവാഹകര്‍ 24 മണിക്കൂറിനുള്ളില്‍ 1975 , രോഗമുക്തി നേടിയത് 806 പേര്‍.

author-image
admin
New Update

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1975 ഇതോടെ ജൂണ്‍ 4 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 93,157 ആയി, മരണ നിരക്ക് ഇന്ന്‍ 32 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 611 ആയി ഉയര്‍ന്നു,

Advertisment

publive-image

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ കുറവ് സംഖ്യയാണ് പുറത്തുവന്നത് 806 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 68,965 ആണ്, 23,581 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ആരോഗ്യ മന്ത്രാലയം ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം ആറര മില്ല്യന്‍ ആകുന്നു. സൗദി അറേബ്യയില്‍ എട്ടര ലക്ഷത്തിലധികം പേര്‍ക്ക് പരിശോധന പൂര്‍ത്തിയായപ്പോള്‍ ജൂണ്‍ 4 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് 89,011 ആണ് 72 ശതമാനം പേരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സൗദിയില്‍ 163 പ്രദേശങ്ങളില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അറുപത് നഗരങ്ങളിലായി 32  മരണവും 1975 പുതിയ കേസുകളും 806 രോഗമുക്തിയുമാണ് സൗദിയില്‍ റിപ്പോര്‍ട്ട്‌ ചെയ്തത് .ഏറ്റവും കൂടുതല്‍ രോഗബാധിതര്‍  റിയാദിലും മക്കയിലും ജിദ്ദയിലും  ആണ് ,  റിയാദ് 675 , മക്ക 286 , ജിദ്ദ 259 , മദീന 124 ,ഹഫൂഫ് 112. ദമ്മാം 53, ഖത്തീഫ് 49, എന്നിങ്ങനെയാണ്.publive-image

 

Advertisment