Advertisment

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് തുടരുന്നു; 24 മണിക്കൂറില്‍ 24,850 പേര്‍ക്ക് കൊവിഡ്, മരണം 613; രാജ്യത്ത് 6.73 ലക്ഷം രോഗികള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധന തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 24,850 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 613 പേര്‍ മരിക്കുകയും ചെയ്തു. ഇതുവരെയുളള പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നതാണ് ഇന്നത്തേത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 6.73 ലക്ഷമായി.

Advertisment

publive-image

19,268 പേരാണ് കൊവിഡിനെ തുടര്‍ന്ന് ഇതുവരെ മരിച്ചത്. 4.09 ലക്ഷം ആളുകള്‍ രോഗമുക്തി നേടിയതായും 2.44 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലുളളതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 2.48 ലക്ഷം പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 97.89 ലക്ഷം സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

രോഗബാധിതരുടെ എണ്ണത്തില്‍ റഷ്യയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ. രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് രോ​ഗികൾ കൂടുതൽ. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 2,00,064 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 7,074 പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുകയും 295 പേർ മരിക്കുകയും ചെയ്തു. കൊവിഡിനെ തുടർന്ന് ഇതുവരെ 8,671 പേരാണ് മഹാരാഷ്ട്രയിൽ മരിച്ചത്. മഹാരാഷ്ട്രയില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മുംബൈയില്‍ ഇതുവരെ 82,814 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചു. ഇവിടെ മാത്രം 4,827 പേർ മരിച്ചു.

latest news covid 19 corona virus all news covid india
Advertisment