Advertisment

കൊവിഡില്‍ പകച്ച് കേരളം: ഇന്ന് 4538 പേര്‍ക്ക് കൊവിഡ്; 3997 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി; പരിശോധിച്ചത് 36027 സാമ്പിളുകള്‍; ഇന്ന് സ്ഥിരീകരിച്ചത് 20 മരണം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3997 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. ഇന്ന് 20 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടെ 36027 സാമ്പിളുകള്‍ പരിശോധിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആകെ മരണം 697 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ ഉറവിടം അറിയാത്തത് 249 കേസുകൾ. രോഗബാധിതരില്‍ 67 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സംസ്ഥാനത്താകെ 57,879 പേർ ചികിത്സയിലുണ്ട്.

വിലയിരുത്തൽ യോഗം നേരത്തേ ആയതിനാൽ ഇന്നത്തെ കണക്കു പൂർണമായി ലഭ്യമായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ കൂടി നാളത്തെ കണക്കിൽ വരും. രോഗവ്യാപനത്തിന്റെ തോത് നിർണയിക്കുന്ന മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മുന്നിലായിരുന്നു. അതിന് ഇളക്കം വന്നു. 20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നു.

പത്ത് ലക്ഷത്തിൽ 5431എന്ന നിലയിലാണ് ജനസംഖ്യയോട് താരതമ്യം ചെയ്യുമ്പോൾ രോഗബാധ. 5482 ആണ് ഇന്ത്യൻ ശരാശരി. മരണനിരക്ക് ദേശീയ ശരാശരി 1.6 ശതമാനം. കേരളത്തിലത് 0.4 ശതമാനം മാത്രമാണ്.

ക്രമീകരണങ്ങൾ ശക്തമാക്കും. കുറഞ്ഞ ദിവസത്തിനിടെ വലിയ തോതിലുള്ള വർധനയാണ്. രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. രോഗം കൂടുന്നു. നേരിടാനാവശ്യമായ സജ്ജീകരണങ്ങൾ ശക്തമാക്കുന്നു. വലിയ തോതിലുള്ള വർധനവാണ് ഉണ്ടാവുന്നത്.

വ്യാപനം തടയൽ പ്രധാനമാണ്. വ്യാപന സാധ്യത കുറയ്ക്കാനുള്ള ഇടപെടൽ നേരത്തെ തീരുമാനിച്ചതാണ്. കേരളത്തിന്റെ അന്തരീക്ഷം മാറിയത് ഇത് നടപ്പാക്കാൻ കാരണമായി. പൊലീസിന് ക്രമസമാധാനം വലിയ തോതിൽ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തുനിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയമായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Advertisment