Advertisment

കോവിഡ് പ്രതിരോധനത്തിന് കേരളാ കോൺഗ്രസ് (എം) മാസ്ക്ക് വിതരണം ചെയ്തു

New Update

കോട്ടയം: കോവിഡ് രോഗ പ്രതിരോധനത്തിൻ്റെ ഭാഗമായി കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ആശുപത്രിയിൽ മാസ്ക്കുകൾ വിതരണം നടത്തി.കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ മാസ്ക്കുകൾ ജില്ലാ ആശുപത്രിയിൽ എത്തിച്ച് R M O Dr. ഭാഗ്യശ്രീക്ക് കൈമാറി.

Advertisment

publive-image

യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് അജിത്ത് മുതിരമല, പാർട്ടി ജില്ലാ സെക്രട്ടറി ജെയിസൺ ജോസഫ്, കുര്യൻ പി. കുര്യൻ, സെബാസ്റ്റ്യൻ ജോസഫ്, എബി പൊന്നാട്ട് ,ജില്ലാ ആശുപത്രി Lay Secretary റെജി തോമസ് എന്നിവർ പങ്കെടുത്തു.

വരും ദിവസങ്ങളിൽ ജില്ലായിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും കേരളാ കോൺഗ്രസ് (എം) ൻ്റെ അഭിമുഖ്യത്തിൽ മാസ്ക് വിതരണം നടത്തുമെന്നും ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

covid keralacongress mask
Advertisment