Advertisment

നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി; വീട്ടിലും കോഴിക്കടയിലും പോയി; പരിശോധനാഫലം വന്നപ്പോള്‍ യുവാവിന്‌ കൊവിഡ് പോസിറ്റീവ്; സംഭവം പാലായില്‍

New Update

publive-image

Advertisment

കോട്ടയം: നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. പാലാ സ്വദേശിയായ 30-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഖത്തറില്‍ നിന്ന് കഴിഞ്ഞ മാസം 17ന് നാട്ടിലെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് യുവാവ് പുറത്തിറങ്ങിയത്. തുടര്‍ന്ന് കോഴിക്കടയിലും വീട്ടിലും യുവാവ് പോയി. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയ്ക്ക് വന്ന പരിശോധനാഫലത്തിലാണ് യുവാവ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

30-ാം തീയതിയായിരുന്നു ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. സമ്പര്‍ക്കത്തില്‍ വന്നവരോടെല്ലാം ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisment