Advertisment

കോഴിക്കോട് ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഫ്‌ളാറ്റ് സ്ഥിതി ചെയ്യുന്നത് കണ്ടെയ്ന്‍മെന്റ് സോണില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: നഗരത്തില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ ഒരേ ഫ്‌ളാറ്റില്‍ താമസിക്കുന്ന അഞ്ചു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ഡിഎംഒ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്ത്രീകള്‍ക്കും അഞ്ച് വയസില്‍ താഴെയുള്ള മൂന്ന് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

publive-image

ഇവരുടെ രോഗബാധയുടെ ഉറവിടം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. തൂങ്ങിമരിച്ച ശേഷം കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടയാള്‍ ജോലിചെയ്തിരുന്ന ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി.

Advertisment