Advertisment

കൊവിഡ് ലക്ഷണം; വിയ്യൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന തടവുകാരനെ ആലുവാ സബ്ജയിലിലേക്ക് മാറ്റി

New Update

തൃശൂര്‍: വിയ്യൂര്‍ ജില്ലാ ജയിലില്‍ കഴിയുന്ന തടവുകാരന് പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആലുവാ സബ്ജയിലിലേക്ക് ഇയാളെ മാറ്റി. കാസര്‍കോട് സ്വദേശിയായ തടവുകാരനാണ് ചുമയും പനിയും ഉണ്ടായത്.പേടിക്കേണ്ടതില്ലെന്നും മുന്‍കരുതല്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും ജയില്‍ അധികൃതര്‍ പറയുന്നു.

Advertisment

publive-image

ഒരാഴ്ച മുന്‍പു കോവിഡ് ലക്ഷണങ്ങളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച തടവുകാരനു രോഗബാധയില്ലെന്നു കണ്ടെത്തിയതോടെ തിരികെ ജയിലിലേക്കയച്ചു.

തൃശൂര്‍, എറണാകുളം ജില്ലകളിലെ ജയിലുകളില്‍ പനിയോ ചുമയോ മറ്റു കോവിഡ് ലക്ഷണങ്ങളോ കണ്ടെത്തുന്ന തടവുകാരെ ആലുവ സബ് ജയിലിലേക്കു മാറ്റാനാണു നിര്‍ദ്ദേശം. ഇതിനായി പ്രത്യേക ബ്ലോക്ക് തയാറാക്കിയിട്ടുണ്ട്. മൂവാറ്റുപുഴ സബ് ജയില്‍, എറണാകുളം ജില്ലാ ജയില്‍, വിയ്യൂര്‍ ജില്ലാ ജയിലുകളില്‍ നിന്നായി ഇതുവരെ 14 തടവുകാരെ ആലുവയിലേക്കു മാറ്റിയിട്ടുണ്ട്.

covid lakshanam viyoor jail
Advertisment