Advertisment

കരമന, കൊല്ലം റൂറല്‍, കൊല്ലം സിറ്റി, തൃശൂര്‍ മാര്‍ക്കറ്റുകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം; ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: കരമന, കൊല്ലം റൂറല്‍, കൊല്ലം സിറ്റി, തൃശൂര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ സ്വീകരിച്ചിട്ടുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരമനയില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനങ്ങള്‍ മുന്‍കൈ എടുത്തു. ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും നിരീക്ഷണം ശക്തമാക്കും.

കൊല്ലം റൂറലില്‍ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എന്നീ സംവിധാനങ്ങള്‍ വിജയകരമായി നടപ്പാക്കി. ഇത് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. തൃശൂര്‍ ജില്ലയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment