Advertisment

കോവിഡ്19 : യു​എ​ന്‍ നേ​രി​ട്ട​തി​ല്‍‌ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗുട്ടെര്‍സ്

New Update

ന്യൂ​യോ​ര്‍​ക്ക്: ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ലോ​കം ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് യു​എ​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ന്‍റോ​ണി​യോ ഗുട്ടെര്‍സ്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ലോ​ക​ത്ത് സൃ​ഷ്ടി​ക്കു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യം സ​മീ​പ​കാ​ല​ത്തെ​ങ്ങും ഉ​ണ്ടാ​കാ​ത്ത ത​ര​ത്തി​ലു​ള്ള​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Advertisment

publive-image

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും ഉ​പ​ജീ​വ​ന​ത്തേ​യും സ​മൂ​ഹ​ത്തെ ആ​കെ​യുമാ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സ് ആ​ക്ര​മി​ക്കു​ന്ന​ത്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ രൂ​പീ​ക​രി​ച്ച​തി​നു​ശേ​ഷം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണി​ത്. പ​ക​ര്‍​ച്ച​വ്യാ​ധി ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​തി​ക​ര​ണം ഉ​ണ്ടാ​വ​ണം. അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ന്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് അദ്ദേഹം വ്യ​വ​സാ​യ​വ​ത്കൃ​ത രാ​ജ്യ​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ടുകയും ചെയ്തു.

കോ​വി​ഡ് വ്യാ​പ​നം ലോ​ക​ത്ത് സാ​മ്പത്തി​ക മാ​ന്ദ്യം സൃ​ഷ്ടി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കൊ​റോ​ണ​യു​ടെ ഭാ​ഗ​മാ​യു​ള്ള സാമ്പ​ത്തി​ക മാ​ന്ദ്യം ഇ​ന്ത്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളെ ഗ​ണ്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നും യു​എ​ന്‍ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന്‍റെ കാ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യും യു​ണൈ​റ്റ​ഡ് നേ​ഷ​ന്‍​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഓ​ണ്‍ ട്രേ​ഡ് ആ​ന്‍റ് ഡെ​വ​ലെ​പ്പ്മെ​ന്‍റും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കി​യ റി​പ്പോ​ര്‍​ട്ടി ലാ​ണ് സാ​മ്ബ​ത്തി​ക മാ​ന്ദ്യം സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലു​ക​ള്‍.

ആ​ഗോ​ള ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ല്‍ ര​ണ്ടു​ഭാ​ഗ​വും വ​സി​ക്കു​ന്ന വി​ക​സ്വ​ര രാ​ഷ്ട്ര​ങ്ങ​ളി​ലാ​ണു പ്ര​ശ്നം രൂ​ക്ഷ​മാ​വു​ക. പ്ര​തി​സ​ന്ധി​യി​ല്‍​നി​ന്നു ക​ര​ക​യ​റാ​ന്‍ ഈ ​രാ ജ്യ​ങ്ങ​ള്‍​ക്ക് 2.5 ല​ക്ഷം കോ​ടി ഡോ​ള​റി​ന്‍റെ ര​ക്ഷാ​പാ​ക്കേ​ജ് ആ​വ​ശ്യ​മാ​ണ്. അ​ടു​ത്ത ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ക​യ​റ്റു​മ​തി​യി​ല്‍ ഏ​റെ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ ളു​ടെ നി​ക്ഷേ​പ​ങ്ങ​ളി​ല്‍ പോ​ലും ര​ണ്ടു മു​ത​ല്‍ മൂ​ന്ന് ട്രി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ കു​റ​വ് വ​രു​മെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

covid newyork prathisanthi6
Advertisment