Advertisment

മന്‍മോഹന്‍ സിംഗും കുടുംബവും കൊവിഡ് ക്വാറന്റൈനിൽ?; വീടിന് മുന്നിൽ ക്വാറന്റൈന്‍ നോട്ടീസ്! ആശങ്കയിൽ കോൺഗ്രസ്

New Update

ഡല്‍ഹി: ആശങ്ക ഉയര്‍ത്തി മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ്. ദില്ലിയിലുളള മന്‍മോഹന്‍ സിംഗിന്റെ മൂന്നാം നമ്പര്‍ മോത്തിലാല്‍ നെഹ്രു പ്ലേസ് റെസിഡന്‍സ് ബംഗ്ലാവിന് മുന്നിലാണ് ക്വാറന്റൈന്‍ നോട്ടീസ് പതിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

മന്‍മോഹന്‍ സിംഗും കുടുംബവും കൊവിഡ് ക്വാറന്റൈനിലാണ് എന്നാണ് സൂചന. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ തൃപ്തികരമല്ലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ദില്ലി ആരോഗ്യ വകുപ്പിന്റെ ക്വാറന്റൈൻ നോട്ടീസ് മൻമോഹൻ സിംഗിന്റെ വീടിന് മുന്നിൽ പതിച്ചത്. പേര്, വിലാസം, ക്വാറന്റൈൻ കാലാവധി അടക്കമുളള വിവരങ്ങളാണ് ക്വാറന്റൈൻ നോട്ടീസിലുണ്ടാവുക. ക്വാറന്റൈനിൽ കഴിയുന്നവർ വീടിനകത്ത് സാമൂഹിക അകലം പാലിക്കണം. നിർദേശങ്ങൾ ലംഘിക്കപ്പെട്ടൽ നിയമനടപടി അടക്കം നേരിടേണ്ടതായി വരും.

മന്‍മോഹന്‍ സിംഗിന്റെ വസതിയിലെ ജോലിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് അടക്കമുളളവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സൂചന.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പനിയെയും നെഞ്ച് വേദനയേയും തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞത്. അന്ന് മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു.

covid 19 manmohan singh
Advertisment