Advertisment

1918ൽ ലോകത്തെ ഭീതിയിലാഴ്ത്തിയ സ്പാനിഷ് ജ്വരം അതിജീവിച്ചു; ഇപ്പോൾ കോവിഡ് ബാധയും അതിജീവിച്ചു; 107കാരി സ്പാനിഷ് മുത്തശ്ശി !

New Update

1918ൽ മുപ്പത്തിയാറു മാസക്കാലം ലോകത്തെ ഭീതിയിലാഴ്ത്തിയ സ്പാനിഷ് ജ്വരം അതിജീവിച്ച സ്പാനിഷ് വനിത അന വാലെ ഇപ്പോൾ കോവിഡ് ബാധയും അതിജീവിച്ചു. 107വയസുള്ള അനയ്ക്ക് രോഗം പൂർണമായും ഭേദമായെന്ന് ‌ ആശുപത്രി അധികൃതർ പറയുന്നു.

Advertisment

publive-image

മഹാത്ഭുതം എന്നാണ് അന വാല്ലെ എന്ന 107കാരി സ്പാനിഷ് മുത്തശ്ശിയെ ലോകം വിളിക്കുന്നത്. ശതവർഷങ്ങൾ പിന്നിട്ട ജീവിതത്തിൽ രണ്ടാം വട്ടവും മഹാവ്യാധിയെ തോൽപിച്ച ധീര വനിത. അനക്ക് അഞ്ചു വയസുള്ളപ്പോളാണ് ലോകമാകെ പൊട്ടിപുറപെട്ട സ്പാനിഷ് ജ്വരമെന്ന മഹാമാരിയിൽ 500ദശ ലക്ഷം പേരിൽ ഒരാളായി ആനയും പെട്ടത്.

അന്നും വിദഗ്ധ ചികിത്സ കിട്ടി അന രോഗത്തെ തോൽപിച്ചു. 102വർഷങ്ങൾക്കിപ്പുറം സ്പെയിനിലെ ഒരു വൃദ്ധ മന്ദിരത്തിൽ കഴിയവേയാണ് മറ്റു 60അന്തേവാസികൾക്കൊപ്പം അന മുത്തശ്ശിക്കും കോവിഡ് ബാധിച്ചത്. ആശുപത്രിയിൽ എത്തിച്ച അവർക്ക് മികച്ച ചികിത്സ തന്നെ കിട്ടി.

3ആഴ്ച കൊണ്ട് അവരുടെ പരിശോധന ഫലം നെഗറ്റീവ് ആയി. ഇപ്പോഴും പക്ഷെ നിരീക്ഷണത്തിലാണ്. കോവിഡ് വന്നപ്പോൾ ഒന്ന് കിടപ്പായി എന്നല്ലാതെ മറ്റൊരു ആരോഗ്യ പ്രശ്നങ്ങളും അനക്കില്ല.

covid 19 corona virus
Advertisment