Advertisment

താപനിലയും ഈർപ്പവും പോലുള്ള കാലാവസ്ഥാ ഘടകങ്ങൾ കോവിഡ് വ്യാപനത്തിൽ കാര്യമായ പങ്ക് വഹിക്കുന്നില്ല; ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകർച്ച പൂർണമായും മനുഷ്യന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനം

New Update

താപനിലയും ഈർപ്പവും പോലുള്ള കാലാവസ്ഥാഘടകങ്ങൾ കോവിഡ് വ്യാപനത്തിൽ കാര്യമായ പങ്ക് വഹിക്കുന്നില്ലെന്ന് പഠനം. ചൂടാണെങ്കിലും തണുപ്പാണെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്കുള്ള കോവിഡ് പകർച്ച ഏതാണ്ട് പൂർണമായും മനുഷ്യന്റെ പെരുമാറ്റ ശീലങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നതായി അമേരിക്കയിലെ വിവിധ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. ഇന്ത്യൻ വംശജനായ യുഎസ് ശാസ്ത്രജ്ഞൻ ദേവ് നിയോഗിയാണ് പഠനത്തിന് നേതൃത്വം നൽകിയത്.

Advertisment

publive-image

യാത്ര, വീട്ടിൽ നിന്ന് പുറത്തു പോകൽ അടക്കമുള്ള മനുഷ്യന്റെ പെരുമാറ്റ ശീലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ തുച്ഛമായ സ്വാധീനം മാത്രമേ കാലാവസ്ഥ രോഗവ്യാപനത്തിൽ ചെലുത്തുന്നുള്ളൂ എന്ന് ടെക്സാസ് സർവകലാശാലയിലെ പ്രഫസറായ ദേവ് നിയോഗി പറയുന്നു.

2020 മാർച്ച് മുതൽ ജൂലൈ വരെ കാലയളവിൽ അമേരിക്കയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിലെ കോവിഡ് വ്യാപനമാണ് പഠനത്തിനായി അവലോകനം ചെയ്തത്.

വിവിധ കൗണ്ടികളുടെ തലത്തിൽ കോവിഡ് വ്യാപനത്തിലെ കാലാവസ്ഥയുടെ ആപേക്ഷിക പ്രാധാന്യം 3 ശതമാനത്തിലും താഴെയാണെന്ന് പഠനം കണ്ടെത്തി. അതേ സമയം കോവിഡ് വ്യാപനത്തിലെ യാത്രകളുടെ ആപേക്ഷിക പ്രാധാന്യം 34 ശതമാനമാണ്.

covid 19 covid spread
Advertisment