Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.55 ലക്ഷം കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്ക്‌

New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 355449 ആയി. ഇന്ന് 5795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 116 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 6123 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 6384 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 296171 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53155 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം ഇന്ന് 1208 കൊവിഡ് പോസിറ്റീവ് കേസുകളും 16 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 120267 ആയും മരണസംഖ്യ 2514 ആയും വര്‍ധിച്ചു.

Advertisment