Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3.61 ലക്ഷം പിന്നിട്ടു

New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 361435 ആയി. 5986 പേര്‍ക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

പുതിയതായി 116 മരണവും തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 6239 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 5742 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 301913 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 53283 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം പുതിയതായി 1183 കൊവിഡ് പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 121450 ആയും മരണസംഖ്യ 2534 ആയും വര്‍ധിച്ചു.

Advertisment