Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94000 പിന്നിട്ടു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 3882 പേര്‍ക്ക്; 63 മരണവും

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 94000 പിന്നിട്ടു. പുതിയതായി 3882 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 94049 ആയി.

24 മണിക്കൂറിനിടെ 63 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1264 ആയി.

ചെന്നൈയില്‍ മാത്രം 2206 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 60553 ആയി. പുതിയതായി 41 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ചെന്നൈയിലെ മരണസംഖ്യ 926 ആയി വര്‍ധിച്ചു.

അതേസമയം, സംസ്ഥാനത്ത് 2852 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. ഇതുവരെ തമിഴ്‌നാട്ടില്‍ രോഗം ഭേദമായത് 52596 പേര്‍ക്കാണ്. 39859 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Advertisment