Advertisment

തമിഴ്‌നാട്ടില്‍ 4256 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 1.47 ലക്ഷം പിന്നിട്ടു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചെന്നൈ: ഇന്ന് 4526 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രോഗബാധിതരുടെ എണ്ണം 147324 ആയി ഉയര്‍ന്നു. ഇന്ന് 67 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2099 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

4743 പേരാണ് ചൊവ്വാഴ്ച സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 97310 പേരുടെ രോഗം ഇതുവരെ ഭേദമായി. 47915 പേര്‍ നിലവില്‍ ചികിത്സയിലാണ്.

ചെന്നൈയില്‍ മാത്രം 1089 പോസിറ്റീവ് കേസുകളും 18 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 79662 ആയും മരണസംഖ്യ 1292 ആയും ഉയര്‍ന്നു.

Advertisment