Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.39 ലക്ഷം കടന്നു; പുതിയതായി രോഗം സ്ഥിരീകരിച്ചത് 5990 പേര്‍ക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 439959 ആയി. പുതിയതായി 5990 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച 98 മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7516 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 5891 പേര്‍ തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായി. ഇതുവരെ 380063 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 52380 പേര്‍ നിലവില്‍ ചികിത്സയിലാണ്. ചെന്നൈയില്‍ മാത്രം പുതിയതായി 1035 കൊവിഡ് പോസിറ്റീവ് കേസുകളും 18 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 137732 ആയും മരണസംഖ്യ 2785 ആയും വര്‍ധിച്ചു.

Advertisment