Advertisment

തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4.33 ലക്ഷം കടന്നു

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 433969 ആയി. ചൊവ്വാഴ്ച 5928 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. പുതിയതായി 96 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 7418 ആയി.

24 മണിക്കൂറിനിടെ 6031 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് മുക്തരായത്. ഇതുവരെ 374172 പേരുടെ രോഗം ഭേദമായി. 52379 ആണ് ആക്ടീവ് കേസുകള്‍. ചെന്നൈയില്‍ മാത്രം പുതിയതായി 1100 കൊവിഡ് പോസിറ്റീവ് കേസുകളും 23 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 136697 ആയും മരണസംഖ്യ 2767 ആയും വര്‍ധിച്ചു.

Advertisment