Advertisment

റിയാദില്‍ കഴിഞ്ഞ 10 ദിവസം കൊണ്ട് കോവിഡ് സ്ഥിരീകരിച്ചത് ഏഴായിരം പേര്‍ക്ക്, സൗദിയില്‍ രോഗബാധിതര്‍ മുക്കാല്‍ ലക്ഷം , മരണം നാനൂറ്. രോഗമുക്തിയായവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ്‌.

author-image
admin
New Update

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2235 ഇതോടെ മെയ്‌ 25 വരെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 74,795 ആയി, മരണ നിരക്ക് കൂടുന്നുവെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന്‍ 09 പേരാണ് മരണത്തിന് കീഴടങ്ങിയത് ഇതോടെ അകെ മരണപെട്ടവര്‍ 399 ആയി ഉയര്‍ന്നു, കോവിഡ് ബാധിതരില്‍ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളുമാണ് 11 ശതമാനം കുട്ടികള്‍, 85 ശതമാനം മുതിര്‍ന്നവര്‍ ,4ശതമാനം  വയസായവരുമാണ്  ഇതില്‍ 65 ശതമാനം പ്രവാസികളും 35 ശതമാനം സ്വദേശികളും കോവിഡ് വാഹകരാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.

Advertisment

publive-image

ഇന്ന് രോഗമുക്തരായവരുടെ എണ്ണത്തില്‍ ആശാവഹമായ കണക്കുകളാണ് പുറത്തുവന്നത് 2,148 പേരാണ് രോഗമുക്തി നേടിയത് ഇതോടെ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണം 45,668 ആണ്, 28,728 പേര്‍ ചികിത്സയില്‍ കഴിയുന്നതായും. ഇതില്‍ 384 പേര്‍ അതീവ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഇന്നു പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇതുവരെ ലോകത്താകമാനം കോവിഡ് രോഗബാധിതരുടെ എണ്ണം അരക്കോടി പിന്നിട്ടു, (5,520,730) മരണസംഖ്യ മൂന്നര ലക്ഷം അടുക്കുന്നു, ()3,47,014)) ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ അമേരിക്കയില്‍ ആണ് പതിനഞ്ചു ലക്ഷത്തില്‍ അധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. സ്പെയിന്‍, ബ്രിട്ടന്‍ , ഇറ്റലി, ബ്രസീല്‍ എന്നിവിടങ്ങളില്‍ രണ്ടു ലക്ഷത്തിലധികമാണ് വരെ രോഗബാധിതര്‍. ലോകത്താകമാനം അസുഖം ഭേദമായവര്‍ ഇരുപത്തിരണ്ട് ലക്ഷം കടന്നു (2,313,189)

publive-image

Advertisment