Advertisment

സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനടമക്കം എല്ലാം സജ്ജം: രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാം

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനടമക്കം എല്ലാം സജ്ജം. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്. വിതരണ ശൃഖംലകളും തയാറായിക്കഴിഞ്ഞു .

Advertisment

വലിയ അളവിലെത്തുന്ന വാക്സിൻ സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനം റീജിയണല്‍ വാക്സിൻ സെന്‍ററില്‍ തയാറായിക്കഴിഞ്ഞു. സംഭരണത്തിനായി 20 ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളും എത്തിച്ചു.

ഇതിന്‍റെ കൃത്യമായ ഊഷ്മാവ് നിലനിര്‍ത്താൻ എല്ലാ ദിവസവും രണ്ടുനേരം പരിശോധന നടത്തുന്നുണ്ട്. വൈദ്യുതി തടസം ഉണ്ടായാലും ഐസ് ലൈന്ഡ് റഫ്രിജറേറ്ററുകളില്‍ 2 ദിവസം വരെ വാക്സിൻ വാക്സിൻ സുരക്ഷിതമായിരിക്കും.

വാക്സിൻ കൊണ്ടുപോകാൻ 1800 കാരിയറുകൾ, വലുതും ചെറുതുമായ 100 കോൾഡ് ബോക്സുകൾ. ശീതീകരണ സംവിധാനത്തിൽ നിന്ന് പുറത്തെടുത്താലും വാക്സിന്‍റെ ഊഷ്മാവ് നിലനിര്‍ത്താൻ ഉപയോഗിക്കുന്ന ഐസ് പാക്കുകൾ 12000. ഇത്രയും സംവിധാനങ്ങള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞു. 17 ലക്ഷം സിറിഞ്ചുകള്‍ രണ്ട് ദിവസത്തിനുള്ളിലെത്തും.

Advertisment