Advertisment

വാക്സിൻ രജിസ്ട്രേഷന്റെ പേരിലും ഓൺലൈൻ തട്ടിപ്പ് ;ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക

author-image
ടെക് ഡസ്ക്
New Update

 

Advertisment

രാജ്യത്ത് കോവിഡ്-19 രോഗബാധയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ കോവിഡ് വാക്സിനേഷൻ നടപടികളും മുന്നോട്ട് പോവുകയാണ്. വാക്സിനേഷനുവേണ്ടി കേന്ദ്ര സർക്കാരിന്റെ കോവിൻ (CoWIN) ഓൺലൈൻ സംവിധാനം വഴിയോ ആരോഗ്യസേതു അപ്പ് വഴിയോ രജിസ്ട്രർ ചെയ്യാൻ കഴിയും.

 

publive-image

എന്നാൽ ഇപ്പോൾ വാക്സിനേഷന് രജിസ്ട്രർ ചെയ്യാം എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ എസ്എംഎസ് വഴി പ്രചരിക്കുന്നുണ്ട്. ഈ സന്ദേശങ്ങളിൽ നൽകിയ ലിങ്കിൽ ക്ലിക്ക് ചെെയ്താൽ കോവിൻ പോർട്ടലിന് പകരം ഒരു തട്ടിപ്പ് വെബ്സൈറ്റിലേക്കാണ് എത്തിച്ചേരുക. ഇതിൽനിന്ന് ഉപഭോക്താവിന്റെ ഫോണിലേക്ക് അപകടകരമായ ആപ്പ് ഇൻസ്റ്റാൾ ചെയ്യപ്പെടുമെന്നും ഈ തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നു.

വാക്സിൻ രജിസ്റ്റർ’ എന്നത് പോലുള്ള പേരിലാവും ഈ അപ്പ് ഇൻസ്റ്റാൾ ആവുക. കോവിൻ പ്ലാറ്റ്റഫോമിനെ അനുകരിക്കുന്ന തരത്തിലാണ് ആപ്പ് രൂപകൽപന. അതിനാൽ തന്നെ അപകടകാരിയായ അപ്പ് ആണെന്ന് തിരിച്ചറിയാതെ ഉപഭോക്താക്കൾ ഇത് ഇൻസ്റ്റാൾ ചെയ്യാൻ അനുമതി നൽകും.ഈ തട്ടിപ്പ് സന്ദേശത്തെക്കുറിച്ച് സൈബർ സുരക്ഷാ സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

COVID VACCINE APP ISSUE
Advertisment