Advertisment

വാക്‌സിനേഷന്‍: ആദ്യദിനം ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്

New Update

തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷന്‍ കഴിഞ്ഞ് ആദ്യദിനം പിന്നിടുമ്പോള്‍ ആര്‍ക്കും കാര്യമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. ഇത് വലിയ പ്രതീക്ഷനല്‍കുന്നെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരെ നിരീക്ഷിച്ചുവരുകയാണ്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരുന്നത്. ഒരിടത്ത് 100 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെ മൊത്തം 13300 പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയായിരുന്നു ലക്ഷ്യം.

Advertisment

publive-image

എന്നാല്‍ 8,062 പേര്‍ക്ക് മാത്രമേ ശനിയാഴ്ച വാക്‌സിന്‍ നല്‍കാനായുള്ളൂ. ആദ്യദിവസമായത് കൊണ്ട് ഉണ്ടായ കാലതാമസവും പ്രധാനമന്ത്രിയുടെ ഉദ്ഘാടനം കഴിഞ്ഞ് ചിലയിടങ്ങളില്‍ കുത്തിവയ് പ്പ് ആരംഭിച്ചതും കാരണമാണ് ഉദ്ദേശിച്ച ലക്ഷ്യത്തില്‍ എത്താന്‍ കഴിയാതിരുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വാക്‌സിനേഷന്‍ തുടരുമെന്നും അവര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച വീക്‌സിനേഷന്‍ വീണ്ടും ആരംഭിക്കും. അന്ന് കൂടുതല്‍ പേര്‍ക്ക് നല്‍കാനാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഓരോ കേന്ദ്രത്തിന്റെ പരിധിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കിയ ശേഷം സെന്റര്‍ മറ്റൊരിടത്തേക്ക് ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

രണ്ടാംഘട്ട വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച ആരംഭിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊലീസ് എന്നിവര്‍ക്കാണ് ഈഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ സംഭരണം വേഗത്തിലാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

covid vaccine india
Advertisment