Advertisment

രാജ്യത്ത് വാക്‌സിന്‍ ലഭ്യമായിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്ന് കോടി പേര്‍ക്ക് നല്‍കിയേനെ; പരീക്ഷണം വിജയിച്ചാലുടന്‍ വിതരണമെന്ന് ആരോഗ്യ മന്ത്രാലയം

New Update

ഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ലഭ്യമായിരുന്നെങ്കില്‍ ഉടനെ മൂന്ന് കോടി ആളുകള്‍ക്ക് പ്രതിരോധ മരുന്ന് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രാലയം പ്രതിനിധി.

Advertisment

publive-image

ആദ്യ ഘട്ടത്തില്‍ വാകസിന്‍ ലഭിക്കേണ്ട മൂന്ന് കോടി ആളുകളെ കണ്ടെത്തിയെന്നും എണ്‍പത് ലക്ഷത്തോളം ഡോക്ടര്‍മാരും രണ്ട് കോടിയോളം ആരോഗ്യപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഈ പട്ടികയെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയാലുടന്‍ നല്‍കേണ്ടവരുടെ പട്ടിക മുന്‍ഗണന അടിസ്ഥാനത്തില്‍ വിദഗ്ധ സമിതി ക്രമീകരിക്കുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍, സുരക്ഷാ ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവരടക്കം ഉള്‍പ്പെട്ടതാണ് രണ്ട് കോടിയോളമുള്ള മുന്‍നിര പോരാളികള്‍.

അടുത്തവര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ വാക്‌സിന്‍ നല്‍കേണ്ടവരുടെ പട്ടികയാണ് ഇപ്പോള്‍ തയ്യാറാക്കുന്നതെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു. നിലവില്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ലിസ്റ്റ് അനുസരിച്ച് മരുന്ന് വിതരണം ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

covid vaccine covid vaccine india
Advertisment