Advertisment

കോവിഡ്​ 19ന്‍റെ ഉറവിടം ചൈനയിലെ ലാബ്​ ആ​ണെന്നതിന്​ തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന

New Update

ജനീവ: കോവിഡ്​ 19ന്‍റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്‌.ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കില്‍ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

വൂഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്ന അമേരിക്കയുടെ വാദം സാധൂകരിക്കുന്ന രേഖകളോ തെളിവുകളോ കൈവശമില്ലെന്നും മൈക്കില്‍ റിയാന്‍ പറഞ്ഞു.

കോവിഡിന്‍റെ ഉറവിടം വുഹാനിലെ ലാബാണെന്ന്​ യു.എസ് പ്രസിഡന്‍റ്​ ഡോണാള്‍ഡ് ട്രംപും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ കൈവശമുണ്ട്. സുപ്രധാന വിവരങ്ങള്‍ മറച്ചുവെച്ച ചൈനക്കാണ് വൈറസ് വ്യാപനത്തില്‍ ഉത്തരവാദിത്വമെന്നും ട്രംപ്​ പറഞ്ഞിരുന്നു.

covidwho
Advertisment